Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Keli

Middle East and Gulf

സ്ഥി​രം നേ​റ്റി​വി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ർ​ക്കാ​രി​ന്‍റെ ഇ​ച്ഛാ​ശ​ക്തി​യു​ടെ തെ​ളി​വ്: അ​രു​ൺ കു​മാ​ർ

റി​യാ​ദ്: സ്ഥി​രം നേ​റ്റി​വി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് കൊ​ണ്ടു​വ​രാ​നു​ള്ള തീ​രു​മാ​നം കേ​ര​ള സ​ർ​ക്കാ​റി​ന്‍റെ ഇ​ച്ഛാ​ശ​ക്തി​യു​ടെ മ​റ്റൊ​രു ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​അ​രു​ൺ കു​മാ​ർ. റി​യാ​ദി​ൽ കേ​ളി സം​ഘ​ടി​പ്പി​ച്ച ലി​റ്റ​റേ​റ്റ​റി ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി മു​ഖാ​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

"ഭ​ര​ണ​ഘ​ട​ന, ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ, മാ​ധ്യ​മ​ങ്ങ​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ അ​രു​ൺ കു​മാ​റു​മാ​യി എം. ​എം. ന​യീം സം​വ​ദി​ച്ചു. ന​മ്മ​ൾ അ​ഭി​മാ​നം കൊ​ള്ളു​ന്ന സ്വാ​ത​ന്ത്ര്യം, തു​ല്യ​ത, സാ​ഹോ​ദ​ര്യം എ​ന്നി​വ​യ്ക്ക് യാ​തൊ​രു പ്രാ​ധാ​ന്യ​വും നി​ല​വി​ൽ പൗ​ര​ന് ല​ഭി​ക്കു​ന്നി​ല്ലെ​ന്നും നി​യ​മ​പ​ര​മാ​യി അ​യി​ത്തം നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ന്നും രാ​ജ്യ​ത്തി​ന്‍റെ പ​ല​യി​ട​ത്തും ര​ഹ​സ്യ​മാ​യും പ​ര​സ്യ​മാ​യും ഈ ​അ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​ന ത​ന്നെ ഭീ​ഷ​ണി​ക​ൾ നേ​രി​ടു​ന്ന കാ​ല​മാ​ണി​തെ​ന്നും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ അ​ര​ക്ഷി​ത​രാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ത​ത്തി​ന്‍റെ​യും ജാ​തി​യു​ടെ​യും പേ​രി​ൽ ഒ​റ്റ​യാ​യും കൂ​ട്ട​മാ​യും മ​നു​ഷ്യ​ർ കൊ​ല്ല​പ്പെ​ടു​ന്നു എ​ന്നും അ​രു​ൺ കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​ൽ ന​മ്മു​ടെ അ​വ​സ്ഥ വ​ള​രെ പ​രി​താ​പ​ക​ര​മാ​ണ്. ആ​ഗോ​ള​ത​ല​ത്തി​ൽ181 ന​മ്മ​ൾ 151-ാം സ്‌​ഥാ​ന​ത്ത് എ​ത്തി നി​ൽ​ക്കു​ന്നു. ഇ​ന്ത്യ​യി​ലെ 70 ശ​ത​മാ​നം മാ​ധ്യ​മ​ങ്ങ​ളും ഒ​രേ സ്വ​ഭാ​വ​മു​ള്ള കോ​ർ​പ്പ​റേ​റ്റ് ഭീ​മ​ൻ​മാ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് ന​യി​ക്കു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ ശ​ബ്ദ​മി​ല്ല​ത്ത​വ​രു​ടെ ശ​ബ്ദ​മാ​കാ​ൻ ഇ​ന്ന് ഏ​റി​യ​കൂ​റും മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്നും അ​രു​ൺ കു​മാ​ർ പ​റ​ഞ്ഞു.

സ​ദ​സി​ൽ നി​ന്നും ഉ​യ​ർ​ന്നു​വ​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം മ​റു​പ​ടി​യും ന​ൽ​കി.

Latest News

Corehub Up